IndiaLatest

അന്താരാഷ്ട്ര പുരസ്കാരം നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും

“Manju”

ചെന്നൈ ; സംവിധായകന്‍ വിഘ്‌നേഷ് ശിവനും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും അവരുടെ റൗഡി പിക്‌ചേഴ്സിന്റെ ബാനറില്‍ വരാനിരിക്കുന്ന തമിഴ് ചിത്രം കൂഴങ്ങള്‍ /പെബിള്‍സിന്റെ നിര്‍മ്മാണ -വിതരണ അവകാശങ്ങള്‍ കുറച്ചു കാലം മുമ്പ് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യം റോട്ടര്‍ഡാമിലെ IFFR- ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം തമിഴ് സിനിമയായ കൂഴങ്ങള്‍ ടൈഗര്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു.

പി എസ് വിനോത്രാജ് സംവിധാനം ചെയ്യുന്ന കൂഴങ്ങള്‍ എന്ന ചിത്രം സംവിധായകന്റെ കുടുംബത്തിലെ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രണയ ജോഡികളായ നയന്‍താരയും വിഘ്നേഷും അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ചലച്ചിത്ര നിര്‍മ്മാതാവ് വിഘ്‌നേഷ് ശിവന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നയന്‍താരയ്‌ക്കൊപ്പം ടൈഗര്‍ അവാര്‍ഡ് കൈവശമുള്ള കുറച്ച്‌ ഫോട്ടോകള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

Related Articles

Back to top button