Latest

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

“Manju”

ന്യൂഡല്‍ഹി: രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം ഓഗസ്റ്റ് 16 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. സെപ്റ്റംബര്‍ 17 വരെയാണ് അമൃത് ഉദ്യാനം സന്ദര്‍ശിക്കാനുള്ള അവസരം. ഈ വര്‍ഷം രണ്ടാം തവണയാണ് പൂന്തോട്ടം തുറന്നുകൊടുക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു വര്‍ഷത്തില്‍ ഒന്നിലധികം തവണ തുറന്ന് നല്‍കുന്നത്.

സെപ്റ്റംബര്‍ അഞ്ചിന് അദ്ധ്യാപക ദിനത്തില്‍ അദ്ധ്യാപകര്‍ക്ക് മാത്രമാകും പ്രവേശനം. സര്‍വകലാശാലകളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലെയും അദ്ധ്യാപകര്‍ക്കും അന്നേ ദിനം പ്രവേശനമുണ്ടാകും. തിങ്കളാഴ്ചകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

അമൃത് ഉദ്യാനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവേശനം അനുവദിക്കും. നോര്‍ത്ത് അവന്യൂവിനടത്തുള്ള രാഷ്‌ട്രപതി ഭവന്റെ ഗേറ്റ് നമ്പര്‍ 35 വഴിയാാണ് പ്രവേശനം.

Related Articles

Back to top button