IndiaLatest

അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകം

“Manju”

ന്യൂഡല്‍ഹി; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. വിതരണശൃംഖല മാനേജ്‌മെന്റ്, കാലഹരണപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗം, അനുചിതമായ അടിസ്ഥാന സൗകര്യങ്ങള്‍, കര്‍ഷകര്‍ക്ക് വിശാലമായ വിപണികളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള തടസ്സങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദി ഗവണ്മെന്റ് അനുകൂലമായ നയാന്തരീക്ഷം ഒരുക്കിയതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയില്‍ അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകളുടെ രംഗത്ത് ഒരു പുതിയ തരംഗം ദൃശ്യമായതായി മൈസുരുയില്‍ നടന്ന അഗ്രി-ടെക് & ഫുഡ്-ടെക് കോണ്‍ക്ലേവ്-കം-എക്‌സിബിഷനെ അഭിസംബോധന ചെയ്യവെ ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

കാര്‍ഷിക മൂല്യ ശൃംഖലയിലുടനീളം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികള്‍ക്ക് നൂതന ആശയങ്ങളും ചെലവ് കുറഞ്ഞ പരിഹാരങ്ങളും അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മുഖച്ഛായ മാറ്റാനും കര്‍ഷകരുടെ വരുമാനം ഉയര്‍ത്താനും ഇതിന് കഴിയുമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കര്‍ഷകര്‍, ഇടപാടുകാര്‍, മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി ഈ സ്റ്റാര്‍ട്ടപ്പുകളും വളര്‍ന്നുവരുന്ന സംരംഭകരും മാറിയെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്ന് ഡോ ജിതേന്ദ്ര സിംഗ് ശക്തമായി ആവശ്യപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തുടനീളം 100 മെയ്ഡ് ഇന്‍ ഇന്ത്യ കാര്‍ഷിക ഡ്രോണുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുറത്തിറക്കിയതായി അദ്ദേഹം അറിയിച്ചു.

Related Articles

Back to top button