KeralaLatest

ഹൃദയാരോഗ്യം വീണ്ടെടുക്കാം;ഇഇസിപി ചികിത്സയെപ്പറ്റി അറിയാം

“Manju”

ഹൃ ദയത്തിലെ ബ്ലോക്കുകള്‍ സര്‍ജറി ഇല്ലാതെ തന്നെ മാറ്റാന്‍ സഹായിക്കുന്ന ഒരു ചികിത്സയാണ് എന്‍ഹാന്‍സ്ഡ് എക്സ്റ്റേണല്‍ കൗണ്ടര്‍ പള്‍സേഷന്‍ (ഇഇസിപി).കൊറോണറി ആര്‍ട്ടറി ഡിസീസ് (സിഎഡി) ഉള്ള ആളുകളില്‍ ഈ ചികിത്സ ആന്‍ജീനയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരവധി ക്ലിനിക്കല്‍ പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും, ഇഇസിപി ഇതുവരെ മിക്ക കാര്‍ഡിയോളജിസ്റ്റുകളും അംഗീകരിച്ചിട്ടില്ല, മൂന്നും നാലും ലക്ഷം രൂപയുടെ ബൈപ്പാസ് സര്‍ജറി ഇല്ലാതാകുന്നതാണ് കാരണമെന്നാണ് ഇതിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപം.ഹൃദയമില്ലാത്തവര്‍ അവിടെ നില്‍ക്കട്ടെ.ഹൃദയമുളളവര്‍ മാത്രം ഇത് ശ്രദ്ധിക്കൂ.

ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാം
ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാനാകുമോ? തീര്‍ച്ചയായും സാധിക്കും എന്നാണുത്തരം. E. E. C. P (Enhanced External Pulsation) അഥവാ സര്‍ജറിയില്ലാത്ത ബൈപാസ് ( Natural Bypass Therapy) ചികിത്സയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ബ്ലോക്കുളളവര്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയവര്‍ക്കും ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗമാകും ഇഇസിപി. ബൈപാസ് ശസ്ത്രക്രിയയും ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റിയും ക ഴിഞ്ഞതിനു ശേഷവും നെഞ്ചുവേദന, കിതപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന രോഗികളുണ്ട്. ഇത്തരക്കാര്‍ക്കും ഇഇസിപി- യിലൂടെ രോഗമുക്തി നേടാം. ആന്‍ജിയോ പ്ലാസ്റ്റി, ബൈപാസ് എന്നിവയോട് ഭയമുളള രോഗികള്‍ക്കും ഇഇസിപി ഒരു വരദാനമാണ്.
എന്താണ് ഇഇസിപി?
ഹൃദ്രോഗ ചികിത്സാ രംഗത്തെ ഏറ്റവും ഫലപ്രദവും അതി നൂതനവും ചെലവു കുറഞ്ഞതുമായ ചികിത്സാരീതിയാണിത്. മരുന്നോ ശസ്ത്രക്രിയയോ കൂടാതെ, ഹൃദയധമനികളിലെ രക്തപ്രവാഹം ശക്തിപ്പെടുത്തി, തടസ്സങ്ങളെ മറികടന്ന് ഹൃദയത്തെ ഊര്‍ജസ്വലമാക്കുക എന്നതാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. ശരീരത്തിന് പുറത്ത് ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഹൃദയത്തിലേക്കുളള രക്തപ്രവാഹം സുഗമമാക്കുക എന്നതാണ് ചികിത്സാ രീതി.
അമേരിക്കന്‍ FDA/ AHA/ ACC, യൂറോപ്യന്‍ യൂണിയന്‍ ഓഫ് കാര്‍ഡിയോളജി, ബ്രിട്ടീഷ്, കനേഡിയന്‍, ചൈനീസ് എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഇ. ഇ. സി. പി- ക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്.
ചികിത്സാരീതി
രോഗികളെ പ്രത്യേകതരം കിടക്കയില്‍ കിടത്തി, കമ്ബ്യൂട്ടര്‍ നിയന്ത്രിത കഫുകള്‍ (രക്തസമ്മര്‍ദ്ദം അളക്കാന്‍ കയ്യില്‍ കെട്ടുന്ന കഫുകള്‍ പോലെയുളളവ) അരക്കെട്ട്, തുട, കാല്‍ എന്നിവിടങ്ങളില്‍ കെട്ടിവെക്കുന്നു. ഹൃദയമിടിപ്പിന്റെ ഇടവേളകളില്‍ ഈ കഫുകള്‍ ശക്തിയായ സമ്മര്‍ദ്ദം ചെലുത്തുന്നതോടെ, അരയ്ക്കു താഴെയുളള ശരീരഭാഗത്തെ രക്തം ഹൃദയത്തിലേക്ക് പ്രവഹിക്കുന്നു.
സജീവമല്ലാത്ത നേരിയ രക്തക്കുഴലുകളെ വീണ്ടും സജീവമാക്കി, തളര്‍ച്ച പ്രാപിച്ച ഹൃദയപേശികള്‍ക്ക് ഉണര്‍വേകുന്നു. ഇതിലൂടെ ദിവസങ്ങള്‍ക്കകം ശരിയായ പ്രവര്‍ത്തന ശേഷി കൈവരിക്കാന്‍ ഹൃദയത്തിന് സാധിക്കുന്നു.
ഇ.ഇ.സി.പിയുടെ മേന്‍മകള്‍
• അന്‍ജൈന (നെഞ്ചുവേദന) അകറ്റാം
• മരുന്നുകള്‍ കുറയ്ക്കാം
• പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല
• പ്രായപരിധികൂടാതെ ഏതൊരാള്‍ക്കും ഈ ചികിത്സ സ്വീകരിക്കാം
• ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടതില്ല
• രോഗിയുടെ സൗകര്യമനുസരിച്ച്‌ സമയം ക്രമീകരിക്കാന്‍ കഴിയുന്നതിനാല്‍ പ്രതിദിനജോലികളില്‍ കാര്യമായ മാറ്റം ആവശ്യമില്ല
• നിലവില്‍ ഉപയോഗിച്ചു വരുന്ന മരുന്നുകള്‍ തുടരുന്നതില്‍ തടസ്സമില്ല
• കാലുകളിലെ മസിലുകള്‍ക്ക് നല്ലൊരു മസ്സാജിന്റെ പ്രതീതി ലഭിക്കുന്നു
• നെഞ്ചിനോ ഹൃദയത്തിനോ അസ്വാഭാവികമായ യാതൊന്നും അനുഭവപ്പെടുന്നില്ല
• ഹൃദയവാല്‍വുകള്‍ക്ക് തകരാറുളളവര്‍, ജന്മനാല്‍ ഹൃദ്രോഗമുളളവര്‍, താളം തെറ്റിയ ഹൃദയമിടിപ്പുളളവര്‍, ഹീമോഫീലിയ ഉളളവര്‍ എന്നിവര്‍ക്ക് EECP ചികിത്സയെടുക്കാന്‍ പാടില്ല
ചികിത്സ എവിടെ?
ഇന്ത്യയിലെ നിരവധി പ്രമുഖ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഇപ്പോള്‍ ഇ. ഇ. സി. പി. ചികിത്സ നല്‍കി വരുന്നുണ്ട്. എറണാകുളത്ത് കടവന്ത്രയിലുളള ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ EECP ചികിത്സ ലഭ്യമാണ്. വിദഗ്ധ നോണ്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റിന്റെ പരിശോധനയിലും നിര്‍ദ്ദേശത്തിലുമാണ് ഇത് ചെയ്തു വരുന്നത്.

Related Articles

Back to top button