IndiaLatest

ആശാ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം

“Manju”

ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ എത്തിച്ചതിനുമാണ് അംഗീകാരം.

ആരോഗ്യരംഗത്തു മികച്ച സംഭാവനകള്‍ നല്‍കുകയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും പ്രാദേശിക ആരോഗ്യ പ്രശ്നങ്ങളോടു പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്തതിന് ഇതുള്‍പ്പെടെ 6 പുരസ്കാരങ്ങളാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം പ്രഖ്യാപിച്ചത്. ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്‌സ് പുരസ്കാരം ഇന്നലെ 75 ാം ലോകാരോഗ്യ അസംബ്ലിയുടെ ലൈവ് സ്ട്രീമിങ്ങിലാണു പ്രഖ്യാപിച്ചത്.

Related Articles

Back to top button