KeralaLatest

ദിവംഗതനായി

“Manju”

പോത്തൻകോട് : ശാന്തിഗിരി കരുണപുരം ശാന്തത്തിൽ ബി.തുളസീധരൻ പിള്ള (63) വയനാട് വച്ച് ദിവംഗതനായി. ബംഗലുരുവിൽ നിന്നുള്ള യാത്രാമധ്യേയായിരുന്നു ദേഹവിയോഗം സംഭവിച്ചത്. സിവിൽ സപ്ലൈസ് വെയർഹൗസിൽ ഉദ്യോഗസ്ഥനായിരുന്നു. 2015 മുതൽ ശാന്തിഗിരി ആശ്രമം  മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ഹെൽത്ത് കെയർ സോൺ വെയർ ഹൗസിലും, തുടർന്ന് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ റിസർച്ച് സോൺ ക്യാന്റീനിലും ഡെപ്യൂട്ടി മാനേജർ (അഡ്മിനിസ്ട്രേഷൻ) ആയി സേവനം ചെയ്തിരുന്നു.  2019 ൽ ആശ്രമം സർവ്വീസിൽ നിന്ന് വിരമിച്ചു.
ഭാര്യ : സുശീലകുമാരി അമ്മ എം.
മക്കൾ : ടി.എസ്.ശ്രീകുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), ടി.എസ്.ശ്രീജിത്ത് ( കുവൈറ്റ്).
മരുമക്കൾ: ശ്രുതി പിള്ള, വി.എം.പത്മജ.
ചെറുമകൻ : സംഗമിത്രൻ എസ്.

കൊല്ലം തങ്കശ്ശേരി സ്വദേശിയാണ്. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രാര്‍ത്ഥന. സംസ്കാരം മൂന്ന് മണിക്ക് നെടുമങ്ങാട് ശാന്തികവാടത്തില്‍ നടക്കും.

Related Articles

Back to top button