KeralaLatestSports

പഠീദാറിനെ വാനോളം പുകഴ്ത്തി രവി ശാസ്ത്രി

“Manju”

 

ഐ.പി.എല്‍ ആദ്യ പ്ലേ ഓഫില്‍ ലക്‌നൗവിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ബാംഗ്ലൂരിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക സാന്നിധ്യമായ യുവതാരം രജത് പഠീദാറിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ കോച്ചും കമന്‍റേറ്ററുമായ രവി ശാസ്ത്രി.
ഏഴ് സിക്‌സും 12 ഫോറുമടക്കം പുറത്താവാതെ 112 റണ്‍സാണ് പഠീദാര്‍ ഇന്നലെ അടിച്ചു കൂട്ടിയത്. ലക്നൌവിന് മുന്നില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തില്‍ പകുതി റണ്‍സും പഠീദാറിന്‍റെ ബാറ്റില്‍ നിന്നാണ് പിറന്നത്
“പകരക്കാരനായെത്തിയ കളിക്കാരനാണയാള്‍. ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ടു കാലത്തെ അനുഭവ സമ്ബത്തുള്ള ഒരാള്‍ ബാറ്റ് വീശുന്നത് പോലെയാണ് അയാളുടെ ബാറ്റിങ് കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. എതിര്‍ നിരയില്‍ ഒരു ബൗളര്‍ക്ക് പോലും അയാളെ കീഴടക്കാനായില്ലല്ലോ. മനോഹരമായ ഷോട്ടുകള്‍. പ്ലേ ഓഫിന്റെ സമ്മര്‍ദങ്ങളൊന്നും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല” രവി ശാസ്ത്രി പറഞ്ഞു.

Related Articles

Back to top button