KeralaLatest

വിഷു ആഘോഷിച്ച്‌ മടങ്ങിയ യുവാക്കള്‍ ഡിവൈഡറില്‍ ബൈക്ക് ഇടിച്ച്‌ മരിച്ചു

“Manju”

സുഹൃത്തിന്റെ വീട്ടിൽ വിഷു ആഘോഷിച്ച് മടങ്ങിയ യുവാക്കൾ ഡിവൈഡറിൽ ബൈക്ക്  ഇടിച്ച് മരിച്ചു| Two youth died after bike hit into divider at kasargod –  News18 Malayalam

കാസര്‍ഗോഡ്: നീലേശ്വരത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നീലേശ്വരം അടുക്കത്ത് പറമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.കല്യാണ്‍ റോഡ് സ്വദേശികളായ അരുണ്‍കുമാര്‍ (23), ശ്രീരാഗ് (22)എന്നിവരാണ് മരിച്ചത്.

വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഇരുവരേയും ഉടനെ നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Related Articles

Back to top button