InternationalLatest

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കും

“Manju”

ഡല്‍ഹി: വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്‍ ശാന്തരും സുരക്ഷിതരുമായി ഇരിക്കണമെന്ന് യുക്രെയ്‍നിലെ ഇന്ത്യന്‍ എംബസി. വീട്, ഹോസ്റ്റല്‍, താല്‍കാലിക താമസസ്ഥലം എവിടെയാണോ ഉള്ളത് അവിടെ സുരക്ഷിതരായി തുടരണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

തലസ്ഥാനമായ കിയവ്, കിയവിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ പുറപ്പെട്ട സ്ഥലങ്ങളിലേക്ക് എത്രയും വേഗം മടങ്ങണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ സമയബന്ധിതമായി അധികൃതര്‍ നല്‍കുമെന്നും യുക്രെയ്‍ന്‍ എംബസി ട്വീറ്റിലൂടെ അറിയിച്ചു.

അതിനിടെ, യുക്രെയ്‍ന്‍ വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാനായി തയാറെടുത്ത മലയാളികളുടെ യാത്ര മുടങ്ങി. യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ താമസസ്ഥലത്തേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.

 

 

 

Related Articles

Back to top button