KeralaLatestThrissur

പുന്നയൂർ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പുന്നയൂർ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങുന്നു. കോവിഡ് രോഗവ്യാപന സാഹചര്യത്തിൽ കോവിഡ് പോസിറ്റീവാകുകയും എന്നാൽ ചെറിയ രോഗലക്ഷണങ്ങൾ മാത്രം പ്രകടമാക്കുകയും ചെയ്യുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ. പുന്നയൂരിൽ സിംഗപ്പൂർ പാലസാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി തിരഞ്ഞെടുത്തത്. 150 പേർക്ക് ചികിത്സ നൽകാവുന്ന രീതിയിൽ ഇവിടെ കിടക്കകൾ ഒരുങ്ങുന്നത്. പഞ്ചായത്തും ആരോഗ്യ- സന്നദ്ധ പ്രവർത്തകരും ചേർന്ന് സോപ്പ് ലായിനി ഉപയോഗിച്ച് ഹാൾ അണുനശീകരണം നടത്തുകയും കട്ടിൽ, കിടക്ക എന്നിവ സജ്ജമാക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തെ ഒറ്റക്കെട്ടായി ചെറുക്കാനുള്ള പ്രയത്‌നത്തിലാണിവർ.

Related Articles

Back to top button