KeralaLatest

മോട്ടോർ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആയിരം രൂപ വീതം സൗജന്യ ധനസഹായം നൽകും.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലും 2004-ലെ കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിലും 1991 ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും അംഗങ്ങളായ മുഴുവൻ തൊഴിലാളികൾക്കും ഈ ആനുകുല്യം ലഭിക്കും.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നേരത്തെ അനുവദിച്ച ആദ്യഘട്ട ധനസഹായത്തിന് പുറമേയാണിത്. ആദ്യഘട്ട ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.

അവരുടെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റാകും.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലും 2004ലെ കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും 1991 ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും രജിസ്റ്റർ ചെയ്തിട്ടുള്ള ഉടമ /തൊഴിലാളികൾക്ക് 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസക്കാലയളവിലെ ഉടമ /തൊഴിലാളി അംശാദായം പൂർണമായും ഒഴിവാക്കി.

മോട്ടോർ മേഖലയിൽ ജോലി ചെയ്യുന്ന നിലവിൽ ക്ഷേമനിധിയിൽ അംഗത്വം ഇല്ലാത്ത സ്‌കാറ്റേർഡ് വർക്കേഴ്‌സ്, ഓട്ടോമൊബൈൽ തൊഴിലാളികൾ, പാസഞ്ചർ ഗൈഡുകൾ, ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാർ, എന്നീ വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ ആകുന്നതിന് അവസരമുണ്ട്.

അതിനായി ഒരു പ്രത്യേക സംവിധാനം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അത് പൂർത്തിയാകുന്ന മുറയ്ക്ക് പോർട്ടലിലൂടെ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ് മേൽ വിഭാഗങ്ങളിലെ തൊഴിലാളികളുടെ അപേക്ഷകൾ രജിസ്‌ട്രേഡ് യൂണിയനുകൾ, ഉടമ /തൊഴിലാളി സംഘടനകൾ എന്നിവയുടെ ലെറ്റർ ഹെഡിലുള്ള ശുപാർശയോട് കൂടി ശേഖരിച്ച് അതത് ജില്ലാ ഓഫീസുകളിൽ സമർപ്പിക്കാവുന്നതാണ്.

യോഗ്യമായ അപേക്ഷകൾ പരിഗണിച്ച് രജിസ്‌ട്രേഷൻ ഫീസ് 25 രൂപ, ഉടമ /തൊഴിലാളി അംശാദായം 120 രൂപ, എന്നിവ ഉൾപ്പെടെ 145 രൂപ നൽകി അംഗത്വം അനുവദിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് കോവിഡ്19 സഹായമായ ആയിരം രൂപയും അനുവദിക്കും.
ഫോൺ: 0487 2446545.

Related Articles

Back to top button