Malappuram

കരിപ്പൂരിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസ് പുനരാരംഭിക്കൽ വൈകുന്നു

“Manju”

മലപ്പുറം:കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മൺസൂൺ പിൻവാങ്ങുന്നതോടെ കോഡ് ഇ വിമാനങ്ങൾ പുനരാരംഭിക്കുമെന്നാണ് ഡി.ജി.സി.എ. അറിയിച്ചിരുന്നത്. ഒക്ടോബർ 28-ന് രാജ്യത്ത് നിന്ന്‌ കാലവർഷം പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചെങ്കിലും വലിയ വിമാനങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ ഇനിയും തീരുമാനം ആയില്ല.
കരിപ്പൂരിൽ കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് നടന്ന എയർഇന്ത്യ എക്സ്പ്രസ് അപകടത്തെ തുടർന്നാണ് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചത്. കരിപ്പൂർ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമല്ലെന്നും അതിനാൽ തന്നെ അനുമതി പിൻവലിക്കുന്നുവെന്നുമാണ് ഡി.ജി.സി.എ. അറിയിച്ചത്. എന്നാൽ സമ്മർദം ശക്തമായതോടെ വിമാന അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്ന ശേഷം അനുമതി നൽകാമെന്നാണ് ഡി.ജി.സി.എ. നിലപാടെടുത്തത്. ഇതിനു ശേഷമാണ് മൺസൂൺ പിൻവാങ്ങിയാൽ ഉടൻ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാമെന്ന് ഇവർ അറിയിച്ചത്. പ്രധാനമായും സൗദി അറേബ്യയിലെ ജിദ്ദയിലേക്കാണ് കോഡ് ഇ വിഭാഗത്തിൽ പെട്ട വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ജിദ്ദയിലേക്ക് പറക്കാനുള്ള ഇന്ധനം ശേഖരിക്കാൻ ചെറിയ വിമാനങ്ങൾക്കാവില്ല.

Related Articles

Back to top button