KeralaLatest

ജോര്‍ജിന് വീണ്ടും നോട്ടീസ്

“Manju”

തിരുവനന്തപുരം: വിദ്വേഷപ്രസംഗക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യംനേടി ജയില്‍മോചിതനായ പി.സി. ജോര്‍ജിന് വീണ്ടും പൊലീസിന്‍റെ നോട്ടീസ്. ഞായറാഴ്ച രാവിലെ 11ന് ഹാജരാകണമെന്ന് കാണിച്ചാണ് ഫോര്‍ട്ട് അസി. കമീഷണര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ നാളെ പ്രചാരണത്തിനെത്തുമെന്നും തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് അവിടെവെച്ച്‌ മറുപടി നല്‍കുമെന്നും ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍, നാളെ പൊലീസിന് മുന്നില്‍ ഹാജരാകേണ്ടിവരുന്നതിനാല്‍ കൊട്ടിക്കലാശം നടക്കുന്ന തൃക്കാക്കരയില്‍ പ്രചാരണത്തിനെത്താന്‍ പി.സി. ജോര്‍ജിന് സാധിച്ചേക്കില്ല.

Related Articles

Back to top button