KeralaLatestPalakkad

കൽപ്പാത്തി രഥോത്സവം; മുന്നൊരുക്കങ്ങൾ ആരംഭിച്ചു

“Manju”

പാലക്കാട്: ഈ വർഷത്തെ കൽപ്പാത്തി തേരിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യ വകുപ്പിൻ്റെ നേതൃത്ത്വത്തിൽ ശൂചീകരണ തൊഴിലാളികൾ അഗ്രഹാര വീഥികൾ ശൂചീകരിച്ചു തുടങ്ങി. കൊടിയേറ്റം എട്ടിന് നടക്കും.
രഥോത്സവത്തിനു മുന്നോടിയായി അറ്റകുറ്റപണികൾക്ക് രഥo പുറത്തിറക്കി. പുതിയ കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര ഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രം എന്നിവടങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങി.
ഈ വർഷത്തെ രഥോത്സവം പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങളോടെ നടത്താൻ ദേവസം മന്ത്രി കെ.രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം മലബാർ ദേവസം ബോർഡിന് അനുമതി നൽകിയിരുന്നു. എല്ലാവിധ ആചാര അനുഷ്ടാനങ്ങളോടുകൂടി ജില്ലാ ഭരണകൂടത്തിൻ്റെ ഭരണ സംവിധാനത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായിരിക്കും രഥോത്സവം നടത്തുക.
തിരക്കു കുറക്കാൻ വേണ്ടതായ കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് 26 ന് ചേർന്ന അവലോകന യോഗത്തിൽ കളക്ടർ നിർദ്ദേശിച്ചിരുന്നു. ഇന്നു വൈകീട്ടു ചേരുന്ന യോഗത്തിലായിരിക്കും കർമ്മ പദ്ധതികൾ തീരുമാനിക്കുകയെന്ന് സംഘാടകർ പറഞ്ഞു.

Related Articles

Check Also
Close
Back to top button