IndiaLatest

ഖുശ്ബുവിന്റെ മകള്‍ സിനിമയിലേക്ക്

“Manju”

തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദറിന്റെയും മൂത്തമകള്‍ അവന്ദികയും അഭിനയത്തിലേക്ക്. ലണ്ടനിലെ ആക്റ്റിംഗ് സ്കൂളില്‍ നിന്നും കോഴ്സ് പൂര്‍ത്തീകരിച്ചിരിക്കുകയാണ് അവന്ദിക ഇപ്പോള്‍. കരിയര്‍ സ്വന്തമായി പടുത്തുയര്‍ത്താനാണ് മകള്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ മകളെ താനോ സുന്ദറോ എവിടെയും ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു.

“എന്റെ മൂത്തയാള്‍ ലണ്ടനിലെ ഏറ്റവും പ്രശസ്‌തമായ അഭിനയ സ്‌കൂളില്‍ നിന്നും അഭിനയ കോഴ്‌സ് പൂര്‍ത്തിയാക്കി. സ്വന്തമായി കരിയര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ അവളുടെ പോരാട്ടം ഇപ്പോള്‍ ആരംഭിക്കുന്നു. അതിനാല്‍ ഞങ്ങള്‍ അവളെ ലോഞ്ച് ചെയ്യുകയോ എവിടെയും ശുപാര്‍ശ ചെയ്യുകയോ ചെയ്യില്ല. അവള്‍ക്ക് നിങ്ങളുടെ അനുഗ്രഹം വേണം,” ഖുശ്ബുവിന്റ ട്വീറ്റില്‍ പറയുന്നതിങ്ങനെ.

Related Articles

Back to top button