KeralaLatest

അമ്പരപ്പിക്കുന്ന പ്രണയ കഥ.

“Manju”

സമൂഹ​മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു ഗ്ലാസ് ചായ പരസ്പരം പങ്കുവച്ച്‌ കുടിക്കുന്ന യുവാവിന്റെയും യുവതിയുടെയും ചിത്രമാണ്.
ചിത്രത്തിന് താഴെ പല തരത്തിലുള്ള കമ​ന്റുകളാണ് വരുന്നത്. ഈ കാലത്തും ഇത്രയും മനോഹരമായ പ്രണയമുണ്ടോയെന്നാണ് പലരും ചോദിച്ചിരിക്കുന്നത്. ഇരുവരും ഒരേ പാത്രത്തില്‍ നിന്നാണ് ആഹാരം കഴിക്കുന്നതും. ഫോട്ടോ ജേണലിസ്റ്റും എഴുത്തുകാരനും കോളമിസ്റ്റുമായ മായങ്ക് ഓസ്റ്റണ്‍ സൂഫി തന്റെ ‘ദ ഡല്‍ഹിവാല’ ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരുടെയും ചിത്രം പങ്കിട്ടതോടെയാണ് രാജ്യം മുഴുവന്‍ ഈ ദമ്ബതികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.
ഡല്‍ഹിയിലെ സരായ കാലെ ഖാനിലെ ചായക്കടയില്‍ വെച്ചാണ് ഇരുവരെയും കാണാനിടയാകുന്നത്. പരസ്പരം നാണത്തോടെ ചായ പങ്കിടുന്ന ദൃശ്യം ഒട്ടും വൈകാതെ മായങ്ക് ക്യാമറയിലാക്കി. പിന്നാലെ അവരുടെ പ്രണയകഥയും ചോദിച്ചറിഞ്ഞു. 21കാരനായ അഫ്സലും 19കാരിയായ സബീനയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരാകുന്നത്. ഇരുവരും നല്ല ഒന്നാന്തരം ചായ പ്രേമികളാണെന്നും തുറന്ന് പറയുന്നു. ഒന്നിച്ച്‌ ചായ കുടിക്കുമ്ബോഴെല്ലാം ഒരേ ഗ്ലാസില്‍ നിന്നാണ് കുടിക്കുന്നത്. അങ്ങനെ ചെയ്യുമ്ബോള്‍ സന്തോഷം തോന്നും. കാരണം ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നുവെന്നാണ് അഫ്സല്‍ പറയുന്നത്.
ഇവരുടെ വിവാഹത്തിനും അല്പം പ്രത്യേകതകളുണ്ട്. കൂലിപ്പണിക്കാരനായ അഫ്സലിന് മകളെ കെട്ടിച്ചുകൊടുക്കാന്‍ സബീനയുടെ വീട്ടുകാര്‍ ഒരുക്കമായിരുന്നില്ല. കുട്ടിക്കാലം മുതല്‍ ഒന്നിച്ചറിയുന്നവരാണ്. 2019ലെ ഒരു യാത്രയ്‌ക്കിടയിലാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം തുടങ്ങുന്നത്. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പ്രണയം ഉപേക്ഷിക്കാന്‍ സബീനയും അഫ്സലും തയ്യാറായില്ല. ഒടുവില്‍ ഒരു പാര്‍ക്കില്‍ വച്ച്‌ ഇരുവരും മാലയിട്ട് വിവാഹിതരായി. അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്ത വിവാഹത്തില്‍ രസഗുളയും പെപ്‌സിയുമായിരുന്നു വിഭവങ്ങള്‍.
വിവാഹശേഷം വീട്ടില്‍ നിന്നും പുറത്താക്കിയതോടെ വാടകയ്‌ക്ക് വീടെടുത്ത് താമസം ആരംഭിച്ചു. വിവാഹം കഴിഞ്ഞതോടെ ജീവിതത്തിലും ചില മാറ്റങ്ങള്‍ വന്നുവെന്നാണ് അഫ്‌സല്‍ പറയുന്നത്. കൂടുതല്‍ കഠിനമായി അധ്വാനിക്കാന്‍ തുടങ്ങി. 300 രൂപയാണ് ഒരു ദിവസത്തെ വരുമാനം. അതുകൊണ്ട് ഒരു കുടുംബം നടത്താനാകില്ല. ഇപ്പോള്‍ കഠിനമായി ജോലി ചെയ്യേണ്ടതുണ്ട്. അഫ്സലിന്റെ ഹെയര്‍സ്റ്റൈലും സംസാരരീതിയുമാണ് സബീനയ്ക്ക് പ്രിയം. സബീനയുടെ സ്വഭാവവും ദുപ്പട്ട ധരിക്കുന്ന ശീലവും അഫ്‌സലിനും ഇഷ്ടമാണ്. വൈകിട്ടത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഭാര്യയെ സഹായിക്കാന്‍ അഫ്‌സല്‍ കൂടാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്കിടയില്‍ ചെറിയ പിണക്കക്കങ്ങളുണ്ടാകാറുണ്ടെന്ന് ചെറുചിരിയോടെ സബീനയും പറയുന്നു.

Related Articles

Back to top button