IndiaLatest

രണ്ടു സര്‍ക്കാര്‍ ജോലിക്ക് രണ്ടു കുടുംബ പെന്‍ഷന്‍

“Manju”

ഡല്‍ഹി: ഒരാള്‍ ചെയ്ത രണ്ടു സര്‍ക്കാര്‍ ജോലികളുടെ പേരില്‍ അയാളുടെ കുടുംബത്തിനു രണ്ടു കുടുംബ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടെന്നു കേന്ദ്ര പെന്‍ഷന്‍ വകുപ്പ് വ്യക്തമാക്കി. ഉദാഹരണത്തിന് ഒരാള്‍ സൈനിക സേവനം കഴിഞ്ഞു മറ്റൊരു സര്‍ക്കാര്‍ ജോലിയും ചെയ്തെങ്കില്‍ 2 കുടുംബപെന്‍ഷനും അര്‍ഹതയുണ്ടായിരിക്കും.

മുന്‍പു കുടുംബപെന്‍ഷന്‍ സംബന്ധിച്ച നിയമമനുസരിച്ച്‌ ഇതിനു വിലക്കുണ്ടായിരുന്നു. എന്നാല്‍ 2021ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ ചട്ടങ്ങളില്‍ വിലക്കു നീക്കിയെന്നും കേന്ദ്രം അറിയിച്ചു.

 

Related Articles

Check Also
Close
Back to top button