IndiaLatest

ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാന്‍ 48 വിദേശ സര്‍വ്വകലാശാലകള്‍

“Manju”

ഡല്‍ഹി: ഉന്നത വിദ്യാഭ്യാസരംഗത്ത് വിദേശ സഹകരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് വലിയ പ്രതികരണം. 48 വിദേശ സര്‍വകലാശാലകള്‍ ഇതിനകം താല്‍പര്യം അറിയിച്ചതായി യു ജി സി വ്യക്തമാക്കി. നാല് സര്‍വകലാശാലകള്‍ ഉപഗ്രഹ കാമ്പസുകള്‍ സ്ഥാപിക്കാനുള്ള സാധ്യതകള്‍ തേടി.

ഗ്ലാസ്ഗ്ലോ , ഡീക്കന്‍ അടക്കമുള്ള സര്‍വകലാശാലകളാണ് താല്‍പര്യം അറിയിച്ചത് .അടുത്ത ആഴ്ച്ച വിദേശ അംബാസിഡര്‍മാരുമായി യു ജി സി ചെയര്‍മാന്‍ കൂടിക്കാഴ്ച്ച നടത്തും .വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് ജോയിന്റ്, ഡ്യുവല്‍ ഡിഗ്രികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button