IndiaLatest

‘സ്റ്റാര്‍ട്ടപ്പുകളിലൂടെ ഇന്ത്യയുടെ മുന്നേറ്റം അതിശക്തം’

“Manju”

ഡല്‍ഹി: ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയും വ്യവസായ മേഖലയിലും ഇന്ത്യന്‍ യുവാക്കളും പുതിയ സംരംഭങ്ങളും ചരിത്രമുന്നേറ്റത്തിലാണെന്ന ആത്മവിശ്വാസവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സ്റ്റാര്‍ട്ട്‌അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏറെ സൗഹാര്‍ദ്ദപരമായിരിക്കുന്നുവെന്നും ആഗോളതലത്തില്‍ ലോകരാജ്യങ്ങളേയും മറികടക്കുന്ന തരത്തില്‍ ഇന്ത്യ വ്യവസായക്കുതിപ്പ് നടത്തുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു.

‌ഇന്ത്യയില്‍ യൂണികോണ്‍ മേഖലയില്‍ ശരാശരി വളര്‍ച്ചപോലും സര്‍വ്വകാല റെക്കോഡിലാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 70,000 ലേക്കെത്തി. കഴിഞ്ഞ 8 വര്‍ഷത്തിനിടെ 400 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ചമുന്നേറ്റം നടത്തിയെന്നും സിംഗ് അറിയിച്ചു. ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാമത്തെ രാജ്യമായി മാറി. ഒരു സ്റ്റാര്‍ട്ടപ്പ് ഇന്ന് ആരംഭിക്കാന്‍ കേവലം 8 മുതല്‍ 10 ദിവസം മാത്രം മതിയെന്ന നിലയിലേക്ക് വ്യവസായ സൗഹൃദമാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിനായി എന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി.

Related Articles

Back to top button