InternationalLatest

പ്രതിരോധമേഖലയില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാനായി യു.എ.ഇയും ഇന്ത്യയും

“Manju”

പ്രതിരോധമേഖലയില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാനായി ഇന്ത്യന്‍ ഡിഫന്‍സ് കോളേജ് ഉന്നതതലസംഘം യു.എ.ഇ.യിലെത്തി. എയര്‍ വൈസ് മാര്‍ഷല്‍ തേജ്ബീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം യു.എ.ഇ. പ്രതിരോധ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മത്തര്‍ സാലിം അലി അല്‍ ദാഹിരിയുമായി കൂടിക്കാഴ്ച നടത്തി.

സംയുക്ത പരിശീലനങ്ങളും സൈനികാഭ്യാസങ്ങളും നടത്തുന്നതും അന്താരാഷ്ട്ര സംഭവവികാസങ്ങളും ചര്‍ച്ചാവിഷയമായി. പ്രതിരോധരംഗത്തെ തന്ത്രപ്രധാന സഹകരണം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഡിഫന്‍സ് കോളേജ് ഉന്നതതല സംഘം യു.എ.ഇ.യിലെത്തിയത്.

Related Articles

Back to top button