Latest

ഉണ്ണിയാർച്ചയായി അനുശ്രീ; ‘മാമാങ്കം’ ചിത്രങ്ങൾ ഇരു കയ്യുംനീട്ടി സ്വീകരിച്ച് ആരാധകർ

“Manju”

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ വെള്ളിത്തരയിൽ തുടക്കമിട്ട നടിയുടെ സിനിമാജീവിതം ട്വൽത്ത്മാനിൽ എത്തിനിൽക്കുന്നു. സമൂഹമാദ്ധ്യമങ്ങളിലും അതീവ സജീവയായ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

https://www.instagram.com/p/CeYcnKmLXK8/?utm_source=ig_embed&ig_rid=7f3400a9-7005-4c9d-8a1c-0a38b1657477

ഫോട്ടോഷൂട്ടിലൂടെ ധീരവനിതയായ ഉണ്ണിയാർച്ചയെ അതിമനോഹരമായി ആവിഷ്‌കരിച്ചിരിക്കുകയാണ് അനുശ്രീയും സംഘവും. മാമാങ്കം എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ”’മാമാങ്കം എന്നത് കേരള ചരിത്രത്തിന്റെ താളുകളിൽ ചിതലരിക്കാത്ത ഒരു ഓർമയാണ്.. ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിന്റെ ധീരവനിത ഉണ്ണിയാർച്ചയും, കടത്തനാടൻ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്..”” എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്.

https://www.instagram.com/p/CeWKHWijbW7/?utm_source=ig_embed&ig_rid=bb962ec1-8159-461d-8fad-082dbbc6b382

പ്രശസ്ത ഫോട്ടോഗ്രാഫർ നിതിൻ നാരായണൻ പകർത്തിയ അനുശ്രീയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഉണ്ണിയാർച്ചയായി പകർന്നാടിയ അനുശ്രീയെ ആരാധകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. കാത്തിരിക്കാൻ ക്ഷമയില്ലെന്നും മുഴുവൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉടൻ പോസ്റ്റ് ചെയ്യണമെന്നുമാണ് ആരാധകരുടെ പ്രതികരണം.

Related Articles

Back to top button