KeralaLatest

ജൂൺ 5; ഇന്ന് ലോക പരിസ്ഥിതി ദിനം

“Manju”

ഇന്ന് ജൂൺ 5, ‘ലോക പരിസ്ഥിതി ദിനം’. മനുഷ്യരുള്‍പ്പെടെയുള്ള ആവാസ വ്യസ്ഥയുടെ നിലനില്‍പ്പ് അന്തരീക്ഷത്തിന്റെ നിലനില്‍പ്പിനെ അടിസ്ഥാനമാക്കിയാണ്. സന്തുലിതാവസ്ഥയില്‍ ഈ ഭൂമിയ്ക്ക് നിലനില്‍ക്കാനായില്ലെങ്കില്‍ പിന്നെ നാമൊന്നും ഇല്ല. സമൂഹത്തിന് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് നാം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ജൈവവൈവിധ്യത്തിന്റെ അപചയം തടയാനും കഴിയൂ.
ഈ പ്രകൃതി ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും സ്വന്തമാണ്. നാം കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, നാം കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് വരുന്നത്. ഇതെല്ലാം മനസ്സിൽ വച്ചാണ് ലോകം എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
നവകേരളം പച്ചത്തുരുത്ത് പദ്ധതി സംസ്ഥാനത്തുടനീളം ആരംഭിക്കുന്നതാണ്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ പാലപ്പുഴ അയ്യപ്പൻകാവിലെ 136 ഏക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. എല്ലാ ജില്ലകളിലും നൂറോളം ഹരിതമേളകൾ ഇന്ന് ആരംഭിക്കും. 574 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 1850 പച്ചത്തുരുത്തുകൾക്ക് പുറമേയാണിത്. ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കും ഒരു തൈ നടാം. നല്ല നാളേക്കായി…

Related Articles

Back to top button