KeralaLatest

പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

“Manju”

പാലക്കാട്: രണ്ട് പേര്‍ക്ക് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാള്‍ക്കാണ് മണ്ണാര്‍ക്കാട് രോഗം സ്ഥിരീകരിച്ചത്.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസ്സുകാരനാണ് ലക്കിടി പേരൂരില്‍ രോഗം ബാധിച്ചത്. അതേസമയം, ജില്ലയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

 

Related Articles

Check Also
Close
Back to top button