InternationalLatest

ബഹ്‌റൈനില്‍ സ്വകാര്യ ജീവനക്കാര്‍ക്ക്‌ 50 ശതമാനം ശമ്പളം സര്‍ക്കാര്‍ നല്‍കും

“Manju”

സിന്ധുമോള്‍ ആര്‍

 

മനാമ : കോവിഡ് ഉത്തേജക നടപടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബഹ്റൈനില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സര്‍ക്കാര്‍ വഹിക്കും. പൗരന്മാരുടെ മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ചാര്‍ജുകളും സര്‍ക്കാര്‍ വഹിക്കും. ഇതേ കാലയളവില്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക മേഖലകളെ തൊഴില്‍ നിധി (തംകീന്‍) വഴി കൂടുതല്‍ പിന്തുണയ്ക്കും.

നേരത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ സ്വദേശികള്‍ക്കും മൂന്നു മാസം സര്‍ക്കാര്‍ ശമ്പളം നല്‍കിയിരുന്നു. ഇത്തവണ സ്വദേശികള്‍ക്ക് മാത്രമാണ് ആനുകൂല്യം. നേരത്തെ പ്രവാസികളുടെ ജൂണ്‍വരെ മൂന്നു മാസത്തേക്കുള്ള വൈദ്യുതി, വെള്ളം ചാര്‍ജുകള്‍ സര്‍ക്കാര്‍ വഹിച്ചിരുന്നു. ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലാണ് പുതിയ ഇളവുകള്‍.പ്രതിസന്ധി നേരിടാന്‍ മികച്ച ഉത്തേജക പാക്കേജാണ് ബഹ്റൈന്‍ നടപ്പാക്കുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ കോവിഡ് ചികിത്സ ഇവിടെ പൂര്‍ണമായും സൗജന്യമാണ്.

Related Articles

Back to top button