KeralaLatest

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു് കെഎസ്ആർടിസി ബസുകൾ റെഡി

“Manju”

കൊല്ലം : കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ജൂൺ 11, 12 തീയതികളിൽ നടക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് കൊല്ലം ഡിപ്പോയിൽ ആരംഭിച്ചു. 11-ന് രാവിലെ 5.10-ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന യാത്ര വാഗമൺ, ഇടുക്കി, ചെറുതോണി ഡാമുകൾ വഴി മൂന്നാറിലെത്തും.
അതേസമയം, കാറ്റാടിമല, ഒരിയൂർ വഴിയുള്ള വേളാങ്കണ്ണി തീർത്ഥാടനവും ആരംഭിക്കും. 11, 12 തീയതികളിൽ രാവിലെ ആറിന് പൊൻമുടിയിലേക്കും ഏഴിന് റോസ്മല, തെൻമല, പാലരുവി എന്നിവിടങ്ങളിലേക്കും ഉല്ലാസ ബസുകൾ പുറപ്പെടും.
കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കെഎസ്ആർടിസി വിവിധ ട്രിപ്പുകൾ നടത്തുന്നത്. ബുക്കിംഗിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ഇവയാണ്: 8921950903, 9447721659, 8921552722, 9496675635, 7012669689.

Related Articles

Back to top button