KeralaLatest

അറ്റാദായം പ്രഖ്യാപിച്ചു

“Manju”

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന് 13.17 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷത്തെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഇരട്ടി ലാഭമാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷം 6.58 കോടിയാണ് അറ്റാദായം രേഖപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍.

പ്രവര്‍ത്തന ലാഭവും ഇത്തവണ വര്‍ദ്ധിച്ചു. ഇത്തവണ 193 കോടിയാണ് പ്രവര്‍ത്തന ലാഭം. കഴിഞ്ഞ വര്‍ഷം ഇത് 153 കോടി രൂപയായിരുന്നു. വായ്പ ആസ്തി 4,751 കോടി രൂപയാണ്. കൂടാതെ, നിഷ്ക്രിയ ആസ്തി നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് കെഎഫ്സി കുടിശികക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. പകരം, അദാലത്ത് നടത്തി 83.73 കോടി രൂപ സമാഹരിച്ചു.

Related Articles

Back to top button