IndiaLatest

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഇടപാട് പരിധി ഉയര്‍ത്തി

“Manju”

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധിയില്‍ ഉയര്‍ത്തി. 5,000 രൂപയില്‍ നിന്നും 15,000 രൂപയായാണ് ഇടപാട് പരിധി ഉയര്‍ത്തിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വിവിധ വരിസംഖ്യകള്‍ അടയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയ പരിധിയാണ് പുതുക്കിയത്.

ഇ- മാന്‍ഡേറ്റിന് പുതിയ ചട്ടം രൂപീകരിക്കുന്നതോടെ ഉപയോക്താക്കളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍ കഴിയും. ഇന്‍ഷുറന്‍സ്, ഗ്യാസ്, വൈദ്യുതി ബില്ലുകള്‍, വിദ്യാഭ്യാസ ഫീസ് തുടങ്ങി വിവിധ ഇടപാടുകള്‍ നടത്തുന്നതിനാണ് ഇ- മാന്‍ഡേറ്റ് നല്‍കുന്നത്.

Related Articles

Back to top button