IndiaLatest

മൗനം വെടിഞ്ഞ് ആര്യന്‍ ഖാന്‍

“Manju”

ഡല്‍ഹി: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 2021 ഒക്ടോബറിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ എന്‍.സി.ബി കസ്റ്റഡിയിലെടുക്കുന്നത്.അറസ്റ്റ് ചെയ്ത് 25 ദിവസത്ത ജയില്‍വാസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. കേസില്‍ കഴിഞ്ഞ മാസം ആര്യന്‍ ഖാനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് എന്‍സിബി ഡെപ്യൂട്ടി ഡയറ്കടര്‍ ജനറല്‍ സഞ്ജയ് സിംഗ്. കേസന്വേഷണത്തിനിടെ ആര്യന്‍ തന്നോട് മനസ് തുറന്നുവെന്നും എന്തിനാണ് തന്നെ ജയിലില്‍ അടച്ചതെന്ന് ചോദിച്ചെന്നും സഞ്ജയ് വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നിങ്ങള്‍ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു. ഞാന്‍ മയക്കുമരുന്ന് കടത്തിന് പണം നല്‍കുന്നു എന്നൊക്കെ പറയുന്നു. ഈ ആരോപണങ്ങള്‍ അസംബന്ധമല്ലേ? അവര്‍ എന്‍റെ പക്കല്‍ മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ല. എന്നിട്ടും ആ വ്യക്തി എന്നെ അറസ്റ്റ് ചെയ്തു. സര്‍, നിങ്ങള്‍ എന്നോട് വലിയ തെറ്റ് ചെയ്യുകയും എന്‍റെ പ്രശസ്തി നശിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് എനിക്ക് ഇത്രയും ആഴ്ചകള്‍ ജയിലില്‍ കിടക്കേണ്ടി വന്നത്? ഞാന്‍ ശരിക്കും അതിന് അര്‍ഹനാണോ?’ – എന്നും ആര്യന്‍ ചോദിച്ചു.

Related Articles

Back to top button