KeralaLatestThiruvananthapuram

കോവിഡ് നിബന്ധനകള്‍ പാലിച്ച് ഓണത്തിന് ശാന്തിഗിരി ആശ്രമത്തില്‍ പ്രവേശനം അനുവദിച്ചു.

“Manju”

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ശാന്തിഗിരി ആശ്രമത്തിലും ബ്രാഞ്ച് ആശ്രമങ്ങളിലും ഓണത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു. ഒരേ സമയം അഞ്ച് പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഒരു ദിവസം പരമാവധി നൂറ് പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പ്രവേശന സമയം രാവിലെ 8.30 മുതല്‍ വൈകുന്നരം 3 വരെയായിരിക്കും. മാസ്ക് ധരിക്കുക, സാനിട്ടൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിച്ചായിരിക്കും പ്രവേശനമെന്ന് ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button