IndiaLatest

പൊതു ഇടങ്ങളില്‍ മാസ്ക് കര്‍ശനമാക്കി

“Manju”

ബംഗളൂരു: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു.പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കല്‍ കര്‍ശനമാക്കി. 24 മണിക്കൂറിനിടെ 525 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. വെയിറ്റര്‍മാരും കടക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച 525 പേരില്‍ 494 പേരും ബംഗളൂരുവിലാണ്.

Related Articles

Back to top button