KeralaKollamLatest

മലപ്പുറം ജില്ലാ കലക്‌ടര്‍ ക്വാറന്റെെനില്‍

“Manju”

ശ്രീജ.എസ്

മലപ്പുറം: കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ പലരുമായും സമ്പര്‍ക്കമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനോട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായ 42 പൊലീസ് ഉദ്യോഗസ്ഥരും 72 അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ക്വാറന്റീനിലാണ്. മലപ്പുറം ജില്ലയിലെ ആറ് എസ്‌എച്ച്‌ഒമാര്‍ ഉള്‍പ്പടെ 38 പേരും നിരീക്ഷണത്തില്‍ പോയി. കോഴിക്കോട് ജില്ലയില്‍ നിന്നും 28 ഉം തൃശൂരില്‍ നിന്നും ആറ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.

Related Articles

Back to top button