HealthLatest

ഒരൊറ്റ വിഭവം കൊണ്ട് കൊളസ്‌ട്രോളും ഡയബറ്റീസും പൊണ്ണത്തടിയും കുറയ്ക്കാം.

“Manju”

പ്രായമായവര്‍ മാത്രമല്ല ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ് ഡയബറ്റീസും കൊളസ്ട്രോളും.
പതിവായുള്ള വ്യായാമവും ആഹാരനിയന്ത്രണവും മാത്രമാണ് ഇവ കൂടുതല്‍ മാരകമാകുന്നത് തടയാനുള്ള ഏകമാര്‍ഗം. ഇത്തരം രോഗങ്ങള്‍ കാരണം പലര്‍ക്കും തങ്ങളുടെ ഇഷ‌്ടഭക്ഷണങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വരുന്നു. എന്നാല്‍ കഠിനമായ ഭക്ഷണനിയന്ത്രണങ്ങള്‍ ഇല്ലാതെതന്നെ ഒരൊറ്റ വിഭവം കഴിച്ച‌ുക്കൊണ്ട് ഈ രണ്ട് രോഗങ്ങളും നിയന്ത്രണവിധേയമാക്കാവുന്നതാണ്. ഏതാണ് ആ മാന്ത്രിക ആഹാരമെന്ന് നോക്കാം.

ഡയബറ്റീസും കൊളസ്ട്രോളും എങ്ങനെ കുറയ്ക്കുന്നു : പലര്‍ക്കും അത്രയധികം പ്രിയങ്കരമല്ലാത്ത വിഭവമാണ് ഓട്‌സ് എങ്കിലും ഇവന്‍ നിസാരക്കാരനല്ല. ഡയബറ്റീസും കൊളസ്ട്രോളും മാത്രമല്ല അമിത വണ്ണം കുറയ്ക്കാനും ഓട്‌സ് സഹായിക്കും. ബീറ്റാ ഗ്ലൂക്കനാല്‍ സമ്ബുഷ്ടമായ ഭക്ഷണമാണ് ഓട്‌സ്. ഭക്ഷണ നാരുകളുടെ മികച്ച ഉറവിടവും. ഇത് അടിസ്ഥാനപരമായി ഒരു ബയോ ആക്റ്റീവ് സംയുക്തമാണ്. ശരീരത്തില്‍ ഭക്ഷണം കഴിച്ചതിന് ശേഷം രൂപപ്പെടുന്ന ഗ്ലൂക്കോസ് കുറയ്ക്കുന്നതിനും ശരീരത്തിലെ ഇന്‍സുലിന്‍ നിയന്ത്രിക്കുന്നതിനും ഓട്‌സ് സഹായിക്കുന്നു.
ഇത് ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്ന് മാത്രമല്ല അമിത വണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. നാല് ആഴ്‌ച തുടര്‍ച്ചയായി ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഓട്‌സിലെ നാരുകള്‍ കൊളസ്ട്രോള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു. ഇതിലൂടെ ഹൃദ്രോഗങ്ങള്‍ക്കും സ്ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കുന്നു.
എന്താണ് ഓട്‌സില്‍ അടങ്ങിയിരിക്കുന്ന രഹസ്യം : എളുപ്പത്തില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയ ധാന്യമാണ് ഓടസ്. ഒരു കപ്പ് ഓട്‌സില്‍ എട്ട് ഗ്രാം ഫൈബര്‍, 51 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 13 ഗ്രാം പ്രോട്ടീന്‍, അഞ്ച് ഗ്രാം കൊഴുപ്പ്, 300 ഗ്രാം കലോറി എന്നിവ അടങ്ങിയിരിക്കുന്നു.
ഓട്‌സ് വിഭവങ്ങള്‍ : ഓട്‌സ് പാലൊഴിച്ചു കഴിക്കുന്നത് എല്ലായ്പ്പോഴും ഇഷ്ടപ്പെടണമെന്നില്ല. പകരം പലതരത്തിലെ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് പെട്ടെന്ന് മടുക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഓ‌ട്‌സ് പൊടിച്ച്‌ പുട്ട്, ദോശ, ഉപ്പുമാവ്, ഇഡ്ഡലി എന്നിവ തയ്യാറാക്കാവുന്നതാണ്.‌ ഇടയ്ക്കൊക്കെ പാലും മറ്റും ചേര്‍ത്ത് പായസം പോലെ തയ്യാറാക്കാം. പുതിയ പരീക്ഷണങ്ങളും ഓ‌ട്‌സ് പൊടിയില്‍ നടത്താവുന്നതാണ്.

Related Articles

Back to top button