InternationalLatest

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം

“Manju”

കീവ് : യുക്രൈനില്‍ നിന്നും പോളണ്ട് അതിര്‍ത്തി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിര്‍ത്തിയില്‍ യുക്രൈന്‍ സൈന്യം വിദ്യാര്‍ത്ഥികളെ തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയില്‍ എത്തുമ്പോള്‍ കടക്കാന്‍ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നു. അതിര്‍ത്തിയിലേക്കുള്ള വഴിയില്‍ വെച്ച്‌ ആക്രമിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു. കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് വാഹനം കയറ്റാന്‍ ശ്രമിച്ച്‌ തടയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടു.

യുക്രൈനിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്റെ ഈ നടപടികള്‍. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പില്‍ അതിര്‍ത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു.

Related Articles

Back to top button