IndiaLatest

വാക്‌സീന്‍ എടുക്കാന്‍ ഗര്‍ഭിണികള്‍ കൂടുതല്‍

“Manju”

ഡല്‍ഹി: കോവിഡ് വാക്‌സീന്‍ എടുക്കാന്‍ രാജ്യത്തെ ഗര്‍ഭിണികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നെന്ന് ഗവേഷകര്‍.അതേസമയം മറ്റ് രാജ്യങ്ങളിലുള്ള ഗര്‍ഭിണികളില്‍ നിന്ന് ഇത്രയും വലിയ പ്രതികരണം ലഭിക്കന്നില്ലെന്നും ഹാര്‍വാഡ് ടി.എച്ച്‌ ചാന്‍ സ്‌കൂള്‍ ഓഫ് പബ്‌ളിക് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നു.

ഇന്ത്യയിലെയും ഫിലിപ്പിയന്‍സിലെയും ഗര്‍ഭിണികളില്‍ 60 ശതമാനം പേരും വാക്‌സീന്‍ സ്വീകരിച്ചു. റഷ്യയിലും അമേരിക്കയിലും ഇത് 45 ശതമാനത്തില്‍ താഴെയാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണനിരക്കും ഉള്ള രാജ്യങ്ങളിലൊന്നാണ് അമേരിക്ക.ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളത്.

Related Articles

Back to top button