LatestThiruvananthapuram

ഡിജിറ്റൽ സർവേ നടന്ന സ്ഥലം പരിശോധിക്കാൻ ‘എന്റെ ഭൂമി’ പോർട്ടൽ

“Manju”

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ നടന്ന സ്ഥലങ്ങളുടെ വിസ്തീര്‍ണവും വിവരങ്ങളും ഭൂപടവും ഭൂവുടമകള്‍ക്കു വേഗത്തില്‍ പരിശോധിക്കാന്‍ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വരുന്നു. അടുത്ത മാസം സര്‍വേ ആരംഭിക്കുന്നതോടെ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകും.

സാധാരണ, ഭൂമിയുടെ റീസര്‍വേ നടക്കുമ്പോള്‍ പലപ്പോഴും ഭൂവുടമകള്‍ സ്ഥലത്തില്ലെങ്കില്‍ അറിയാതെ പോകുന്ന പ്രശ്നമുണ്ട്. കേരളത്തിനു പുറത്തുള്ളവര്‍ക്കും വിവരങ്ങള്‍ പരിശോധിക്കാന്‍ പോര്‍ട്ടല്‍ അവസരമൊരുക്കും. സര്‍വേ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലും സാങ്കേതിക സഹായത്തോടെയും ആണ് ഡിജിറ്റല്‍ സര്‍വേ. ഭൂമിയുടെ ഉടമസ്ഥരുടെയും അവകാശികളുടെയും വിവരങ്ങള്‍ റവന്യു വകുപ്പിന്റെ ‘റെലിസ്’എന്ന പോര്‍ട്ടലില്‍ നിന്നു ശേഖരിക്കും. ഭൂമി അളന്ന് സ്കെച്ച്‌ തയാറാക്കി കാലാനുസൃതമാക്കുന്ന ജോലി മാത്രമാകും ഡിജിറ്റല്‍ സര്‍വേ സംഘത്തിന്റെ ചുമതല.

വില്ലേജ് അടിസ്ഥാനത്തില്‍ ഭൂമിയുടെ ഉടമസ്ഥതയും അളവും കാലാനുസൃതമായി പരിഷ്കരിച്ചു സൂക്ഷിക്കുന്നതിനാണ് റീസര്‍വേ നടത്തുന്നത്. ഇത്തവണ സംസ്ഥാനമാകെ ഭൂമിയുടെ അളവ് സംബന്ധിച്ച കൃത്യത ഉറപ്പാക്കാനാണ് ഡിജിറ്റല്‍ സര്‍വേ. ഇലക്‌ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍, കണ്ടിന്യുവ‌സ്‌ലി ഓപ്പറേറ്റിങ് റഫറന്‍സ് (കോര്‍), ഡ്രോണ്‍ എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ.

Related Articles

Back to top button