IndiaLatest

കൃഷ്ണപട്ടണം തുറമുഖ കമ്പനിയെ അദാനി പോർട്സ് ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി

“Manju”

ബിന്ദുലാൽ തൃശ്ശൂർ ന്യൂഡൽഹി, ജൂലൈ 23, 2020  കൃഷ്ണപട്ടണം പോർട്ട് കമ്പനി ലിമിറ്റഡിനെ അദാനി പോർട്സ് & സ്പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി. കൃഷ്ണപട്ടണം തുറമുഖ കമ്പനിയുടെ ഓഹരികളും നടത്തിപ്പിന്റെ നിയന്ത്രണവും ഇനി അദാനി പോർട്സിനായിരിക്കും.

തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിലെ സേവനദാതാക്കളായ അദാനി പോർട്സ് ഗുജറാത്ത്, ഗോവ, കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നീ ആറ് തീരദേശ സംസ്ഥാനങ്ങളിൽ 10 ആഭ്യന്തര തുറമുഖങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഏറ്റെടുക്കുന്നവർ തന്നെയാണ് ലോജിസ്റ്റിക് ശൃംഖലയും കൈകാര്യം ചെയ്യുന്നത്.

ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണത്തിലുള്ള തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ കൃഷ്ണപട്ടണം പോർട്ട്‌ കമ്പനി ലിമിറ്റഡ്, ആന്ധ്രപ്രദേശ് ഗവൺമെന്റുമായി ബിൽഡ്-
ഓപ്പറേറ്റ്-ഷെയർ-ട്രാൻസ്ഫർ വ്യവസ്ഥയിൽ 30 വർഷത്തേക്ക് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ 10 വർഷം വീതമുള്ള രണ്ട് ഘട്ടങ്ങളിലുള്ള തുടർപ്രവർത്തനങ്ങൾക്കും കമ്പനിക്ക് അർഹതയുണ്ട്.

Related Articles

Back to top button