LatestThiruvananthapuram

ഇ.എസ്. ഐ. യുടെ ആഭിമുഖ്യത്തില്‍ ശാന്തിഗിരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു

“Manju”

പോത്തന്‍കോട് : തിരുവനന്തപുരം പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.   ജൂണ്‍ 15 ബുധനാഴ്ച രാവിലെ 9.00 മണിക്ക് ക്യാമ്പ് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രമം അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) പി.പി. രാമകൃഷ്ണന്‍, പേരൂര്‍ക്കട ഇ.എസ്.. ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. അര്‍ജുൻ, ഡോ. പ്രവീണ്‍, ഡോ.പ്രിയ ജി. കൃഷ്ണൻ, ഡോ. മേരി ക്രിസ്റ്റല്‍ ഇന്‍ഫന്റ്, മറ്റ് സ്റ്റാഫുകള്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് സ്റ്റുഡൻസ്, ഫാക്ക്വല്‍റ്റികള്‍, സ്റ്റാഫുകള്‍, ശാന്തിഗിരി വെല്‍ഫയര്‍ ഡിവിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ജനറൽ ഫിസിഷ്യൻ, ഡെര്‍മറ്റോളജി, സർജറി എന്നീ വിഭാഗങ്ങളുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. . എസ്. .യില്‍ അംഗങ്ങളായിട്ടുള്ള സ്റ്റാഫ് മെമ്പര്‍മാര്‍ക്കും, ആശ്രമം അന്തോവാസികൾക്കുമായിട്ടാണ് ഈ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

 

ഗുരുദാസ്, വെല്‍ഫയര്‍ ഡിവിഷന്‍
ഹ്യുമന്‍ റിസോഴ്സസ്, ശാന്തിഗിരി ആശ്രമം

Related Articles

Back to top button