KeralaLatestThiruvananthapuram

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍. കോര്‍പ്പറേഷനിലെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. രണ്ടുദിവസമായി ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.

പൂന്തുറയിലും പരിസരങ്ങളിലും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുകയാണ്. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ​രോ​ഗം​ ​ബാ​ധി​ച്ച​തി​നെ​ ​തു​ട​ര്‍​ന്ന് ​മൂ​ന്ന് ​ദി​വ​സ​ത്തേ​ക്ക് ​ചാ​ല​ ​മാ​ര്‍​ക്ക​റ്റ് ​അ​ട​ച്ചി​ടാ​ന്‍​ ​വ്യാ​പാ​രി​ക​ള്‍​ ​സം​യു​ക്ത​മാ​യി​ ​തീ​രു​മാ​നി​ച്ചിരുന്നു.​ജില്ലയിലെ സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനയാണ് ഉണ്ടായത്. 222​ ​പേ​ര്‍​ക്കാ​ണ് ​ഇ​ന്ന​ലെ​ ​ജി​ല്ല​യി​ല്‍​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​നാ​ല് ​പേ​രു​ടെ​ ​മ​ര​ണ​കാ​ര​ണം​ ​കൊ​വി​ഡ് ​ആ​ണെ​ന്ന് ​സ്ഥി​രീ​ക​രിച്ചിരുന്നു. ​

Related Articles

Back to top button