IndiaLatestThiruvananthapuram

കര്‍ഷകരെ അനുകൂലിച്ച്‌ ആര്‍എസ്‌എസ് സംഘടനകളും

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതിയതായി കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകര്‍ ഉയര്‍ത്തുന്ന വന്‍ പ്രതിഷേധത്തിന് പിന്തുണയുമായി ആര്‍എസ്‌എസും. സമരത്തിന് പിന്തുണയുമായി സംഘടനയുമായി ബന്ധമുള്ള മറ്റൊരു വിംഗായ സ്വദേശി ജാഗരന്‍ മഞ്ച് (എസ്‌ജെഎം) ആണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നുള്ള കര്‍ഷകരുടെ ആവശ്യത്തിന് നിയമപരമായ ഉറപ്പു കൊടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇവര്‍ പറയുന്നു.
കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തുന്ന രണ്ടാമത്തെ ആര്‍എസ്‌എസ് അനുകൂല സംഘടനയാണ് എസ്‌ജെഎം. നേരത്തേ ആര്‍എസ്‌എസുമായി ബന്ധമുള്ള ബികെഎസും കര്‍ഷകരെ പിന്തുണച്ച്‌ രംഗത്ത് വന്നിരുന്നു. അതേസമയം മറ്റു കര്‍ഷക സംഘടനകളെ പോലെ നിയമം പൂര്‍ണ്ണമായും റദ്ദു ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ എംഎസ്പി യേക്കാള്‍ വില കുറയ്ക്കുന്ന രീതി നിയമവിരുദ്ധമാണെന്നത് ഉള്‍പ്പെടെയുള്ള ഭേദഗതി കൊണ്ടു വരണമെന്ന് അടുത്തിടെ നടന്ന വിര്‍ച്വല്‍ രൂപത്തില്‍ നടത്തിയ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പ്രമേയം പാസ്സാക്കി.
താങ്ങുവില കര്‍ഷകരുടെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ട് എന്നതിനപ്പുറത്ത് ഭക്ഷ്യസുരക്ഷയുടെ കൂടി പ്രശ്‌നമാണെന്ന് ഇവര്‍ പറയുന്നു. ഉയര്‍ന്ന രീതിയിലുള്ള താങ്ങുവില കര്‍ഷകരുടെ ഉല്‍പ്പാദന ക്ഷമതയെ പ്രോത്സാഹിപ്പിക്കും, കൂടാതെ പുതിയ നിയമത്തിന് കീഴിലെ കരാറുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉപഭോക്തൃ കോടതി പോലെ കര്‍ഷക കോടതികള്‍ സ്ഥാപിക്കണമെന്നും എസ്‌ജെഎം പറയുന്നു.
സിവില്‍ കോടതിയിലെ അപ്പീല്‍ വഴി ഇത്തരം തര്‍ക്ക പരിഹാരത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഫലത്തില്‍ അംഗീകരിച്ചിരിക്കെയാണ് കാര്‍ഷിക പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക കോടതിയെന്ന ആശയം എസ്‌ജെഎമ്മും ബികെ എസ്സും നിര്‍ദേശിച്ചിട്ടുള്ളത്. പുതിയ കാര്‍ഷിക നിയമം കൊണ്ടു വരാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത എസ്‌ജെഎം ഇതിന്റെ ചില പോരായ്മകള്‍ മറികടക്കാനുള്ള ഭേദഗതികള്‍ ആവശ്യമാണെന്നും അതിലൂടെ കര്‍ഷകരുടെ സംശയവും ഭയവും ദുരീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

Related Articles

Back to top button