KeralaLatest

മിഷന്‍ ബേലൂര്‍ മഖ്‌ന ആറാം ദിവസം; ദൗത്യസംഘത്തിന് വെല്ലുവിളിയായി പുലിയും

രണ്ടുതവണ പുലിയുടെ മുന്നില്‍പ്പെട്ടു

“Manju”

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുകയാണ്. സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ദൗത്യം അതീവ ദുഷ്‌കരമാണ്. വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ദൗത്യസംഘം ഇന്നലെ രണ്ടുതവണ പുലിയുടെ മുന്നില്‍പ്പെട്ടിരുന്നു. ബേലൂര്‍ മഖ്‌നൊക്കൊപ്പം ഉള്ള മോഴയാന അക്രമകാരിയാണ് എന്നതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.

നിലവില്‍ ആന കാട്ടിക്കുളം പനവല്ലി റോഡ് മാനിവയല്‍ പ്രദേശത്തെ വനത്തില്‍ ഉണ്ടെന്നാണ് വിവരം. റേഡിയോ കോളര്‍ സിഗ്‌നല്‍ ഏറ്റവുമൊടുവില്‍ ഇവിടെ നിന്നാണ് ലഭിച്ചത്. ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്.

ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനംവകുപ്പ് സംഘം എത്തിയിരുന്നു. എന്നാല്‍ മയക്കുവെടി വയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.

ആനയെ പിടികൂടാത്തതില്‍ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്ന ഇടങ്ങളില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിക്കുന്നത്.

Related Articles

Back to top button