IndiaLatest

രാഹുല്‍ ഇംഗ്ലണ്ട്‌ പര്യടനത്തിനില്ല

“Manju”

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെെസ് ക്യാപ്റ്റന്‍ ലോകേഷ് രാഹുലിന് ഇംഗ്ലണ്ട് പര്യടനം നഷ്ടമാകും. പരിക്കുകാരണം വിശ്രമത്തിലാണ് രാഹുല്‍. ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് പോകാനൊരുങ്ങുകയാണ് ഈ ഓപ്പണര്‍. പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. മായങ്ക് അഗര്‍വാളിനാണ് സാധ്യത.

ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി-20 പരമ്പരയും രാഹുലിന് നഷ്ടമായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റും മൂന്നുവീതം ഏകദിനവും ട്വന്റി-20യുമാണുള്ളത്. ജൂലെെ ഏഴുമുതല്‍ 17 വരെയാണ് മത്സരങ്ങള്‍.

Related Articles

Back to top button