IndiaLatest

കോമൺവെൽത്ത് ഗെയിംസ്: നീരജ് ചോപ്ര നയിക്കും

“Manju”

ന്യൂഡല്‍ഹി : ജൂലൈ 28 മുതല്‍ ആഗസ്റ്റ്  8 വരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യയുടെ 37 അംഗ സംഘം. ഒളിമ്പിക് ജാവലിന്‍ത്രോ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര നയിക്കുന്ന ടീമില്‍ 10 മലയാളികളുമുണ്ട്. പുരുഷ ലോങ്ജംപില്‍ എം. ശ്രീശങ്കര്‍, മുഹമ്മദ് അനീസ്, ട്രിപ്ള്‍ ജംപില്‍ അബ്ദുല്ല അബൂബക്കര്‍, എല്‍ദോസ് പോള്‍, 4×400 മീ. റിലേയില്‍ അമോജ് ജേക്കബ്, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍, വനിത ലോങ്ജംപില്‍ ആന്‍സി സോജന്‍, 4×100 മീ. റിലേയില്‍ എം.വി. ജില്‍ന, എന്‍.എസ്. സിമി എന്നിവരാണ് പങ്കെടുക്കുന്ന മലയാളികള്‍.

3000 മീ. സ്റ്റീപ്ള്‍ ചേസ്: അവിനാശ് സാബ് ലേ, മാരത്തണ്‍: നിതേന്ദര്‍ റാവത്ത്, ട്രിപ്ള്‍ ജംപ്: പ്രവീണ്‍ ചിത്രവേല്‍, ഷോട്ട്പുട്ട്: തജീന്ദര്‍പാല്‍ സിങ് ടൂര്‍, ജാവലിന്‍ ത്രോ: നീരജ് ചോപ്ര, ഡി.പി. മനു, രോഹിത് യാദവ്, നടത്തം: സന്ദീപ് കുമാര്‍സ അമിത് ഖത്രി, 4×400 മീ. റിലേ: അരോക്യ രാജീവ്, നാഗനാഥന്‍ പാണ്ഡി, രാജേഷ് രമേശ് എന്നിവരാണ് മറ്റു പുരുഷ അംഗങ്ങള്‍. വനിതകള്‍: എസ്. ധനലക്ഷ്മി (100 മീ., 4×100 മീ. റിലേ), ജ്യോതി യാരാജി (100 മീ. ഹര്‍ഡ്ല്‍സ്), ബി. ഐശ്വര്യ (ലോങ്ജംപ്, ട്രിപ്ള്‍ ജംപ്), മന്‍പ്രീത് കൗര്‍ (ഷോട്ട്പുട്ട്), നവ്ജീത് കൗര്‍ ധില്ലിയോണ്‍, സീമ പുനിയ (ഡിസ്കസ് ത്രോ), അനു റാണി, ശില്‍പ റാണി (ജാവലിന്‍ ത്രോ), മഞ്ജു ബാല സിങ്, സരിത റോമിത് സിങ് (ഹാമര്‍ ത്രോ), ഭാവ്ന ജക്, പ്രിയങ്ക ഗോസ്വാമി (നടത്തം), ഹിമദാസ്, ദ്യുതി ചന്ദ്, സര്‍ബാനി നന്ദ (4×100 മീ. റിലേ) എന്നീ വനിതകളുമുണ്ട്.

Related Articles

Back to top button