IndiaLatest

പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി; പ്രധാനമന്ത്രി 19-ന് സമര്‍പ്പിക്കും

“Manju”

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ജൂണ്‍ 19നു രാവിലെ 10.30നു പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും രാജ്യത്തിനു സമര്‍പ്പിക്കും. ചടങ്ങില്‍ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. സംയോജിത ഗതാഗത ഇടനാഴി പദ്ധതി പ്രഗതി മൈതാന്‍ പുനര്‍വികസന പദ്ധതിയുടെ അവിഭാജ്യഘടകമാണ്.

പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതി 920 കോടിയിലധികം രൂപ ചെലവഴിച്ചാണു നിര്‍മിച്ചിരിക്കുന്നത്. കേന്ദ്രഗവണ്‍മെന്റാണ് ഇതിനുള്ള തുക പൂര്‍ണമായും വകയിരുത്തിയത്. പ്രഗതി മൈതാനത്തു പണികഴിപ്പിക്കുന്ന പുതിയ ലോകോത്തര പ്രദര്‍ശന-സമ്മേളന കേന്ദ്രത്തിലേക്കു തടസ്സരഹിതവും സുഗമവുമായ പ്രവേശനം ലഭ്യമാക്കി അതിലൂടെ പ്രഗതി മൈതാനത്തു നടക്കുന്ന പരിപാടികളില്‍ പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കലാണ് ഇതിന്റെ ലക്ഷ്യം.

Related Articles

Back to top button