IndiaLatest

അഗ്‌നിപഥ് പ്രതിഷേധം; ബിഹാറില്‍ ഇന്ന് ബന്ദ്

“Manju”

പട്ന: അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് ഇന്ന്. ബിഹാര്‍ അടക്കം സംഘര്‍ഷം പടര്‍ന്ന സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. കഴിഞ്ഞ ദിവസത്തെ 15 ട്രെയിനുകള്‍ക്ക് തീയിട്ടു. 2 പേര് മരിച്ചു. അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലേക്ക് കൂടി പടരുമ്പോള്‍ അതീവ ജാഗ്രതയിലാണ് സര്‍ക്കാരുകള്‍.

കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളില്‍ ബീഹാറില്‍ പതിനൊന്നും, തെലുങ്കാനയില്‍ മൂന്നു, ഉത്തര്‍പ്രദേശില്‍ ഒന്നും അടക്കം 15 ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. തെലങ്കാനയിൽ പൊലീസ് വെടിവെപ്പിൽ ഒരാളും, ലക്കി സറായിൽ ഒരു ട്രെയിൻ യാത്രക്കാരനും അടക്കം രണ്ടുപേർ പ്രതിഷേധത്തിനിടെ മരിച്ചു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം പടരുകയാണ്.

Related Articles

Back to top button