KeralaLatest

അഴിമതി വെച്ചുപൊറുപ്പിക്കില്ല; പൊതുമരാമത്ത് മന്ത്രി

“Manju”

തിരുവനന്തപുരം: അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്നും ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലപൂര്‍വ പ്രവൃത്തികള്‍ സംബന്ധിച്ച്‌ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഓണ്‍ലൈനായിട്ടായിരുന്നു യോഗം. സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിയും നിര്‍മാണവും ത്വരിതപ്പെടുത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് പൊഴിയൂരില്‍ കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാനും മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കാവ് പാലം പുനസ്ഥാപിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

Related Articles

Back to top button