KeralaLatest

കൊവിഡ് മരണ നിരക്ക് വര്‍ധിക്കുന്നു

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ കണക്കും പ്രകാരം കൊവിഡ് മരണങ്ങള്‍ പതിനായിരത്തോട് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ വരെ 9510 പേര്‍ കൊവിഡ് വൈറസ് ബാധിച്ച്‌ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. പക്ഷെ കോവിഡ് നെഗറ്റിവ് ആയ ശേഷം അണുബാധ രോഗങ്ങളാല്‍ ജീവന്‍ നഷ്ടമായ നൂറുകണക്കിനാളുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കേരളത്തിലെ കൊവിഡ് മരണങ്ങള്‍ തീരുമാനിക്കുന്നത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ജില്ലാ അടിസ്ഥാനത്തിലാക്കിയത്. കൊവിഡ് മരണ കണക്കുകളില്‍ പിഴവുണ്ടെന്ന് പ്രതിപക്ഷം നേരെത്തെ ആരോപിച്ചിരുന്നു. അതേസമയം , ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡ പ്രകാരമാണ് കൊവിഡ് മരണം കണക്കാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം ഉയര്‍ത്തുന്നത്. കോവിഡ് രണ്ടാം തരംഗത്തിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button