InternationalLatest

പ്രളയഭീതിയില്‍ ചൈന

“Manju”

ബീജിങ്: കൊറോണയ്‌ക്ക് പിന്നാലെ പ്രളയ ഭീഷണിയില്‍ ചൈന. റെക്കോഡ് മഴയാണ് പല പ്രവിശ്യകളിലും രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി തുടരുന്ന കനത്ത മഴയില്‍ ചൈനയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. നദിക്കരയിലുള്ള പല പ്രദേശങ്ങളും ഇതിനോടകം തന്നെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. തെക്കന്‍ ചൈനയിലെ രണ്ട് പ്രവിശ്യങ്ങള്‍ പ്രളയമുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. പല പ്രധാന നഗരങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

കൊറോണ ഭീതിയിലായതിനാല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ജനങ്ങളെ എവിടെ പാര്‍പ്പിക്കും എന്നത് വലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുുകയാണ്. ഗ്വാങ്ഡാങ് പ്രവശ്യയിലെ ഷാങ്‌ഗോങ് നഗരത്തില്‍ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 വര്‍ഷത്തിനിടയ്‌ക്കുള്ള ഏറ്റവും വലിയ മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

1994 ന് ശേഷം ബെയ്ജിയാങ് നദിയുടെ ജലനിരപ്പും ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ചൈനയുടെ വടക്ക് കിഴക്കന്‍ ഭാഗത്തുള്ള ജിയാങ്‌സി പ്രവശ്യയില്‍ മാത്രം ഒന്‍പത് ജില്ലകളിലാണ് വെള്ളപ്പൊക്കം ജനങ്ങളെ ബാധിച്ചത്. 485,000 പേരെയാണ് ഇവിടെ നിന്ന് മാത്രം മാറ്റിയത്. ഒരിടവേളയ്‌ക്ക് ശേഷം കൊറോണ ഭീതിയില്‍ നിന്ന് രാജ്യം കരകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് വെള്ളപ്പൊക്കത്തിന്റെ രൂപത്തില്‍ പുതിയ പ്രതിസന്ധി എത്തിയിരിക്കുന്നത്.

Related Articles

Back to top button