IndiaLatest

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകം മുഴുവന്‍ അറിയപ്പെടുന്നത്‌

“Manju”

ശ്രീജ.എസ്

ഡല്‍ഹി : ശ്രീരാമന്‍ നേപ്പാള്‍ സ്വദേശിയായിരുന്നുവെന്നും യഥാര്‍ഥ അയോധ്യ നേപ്പാളിലാണെന്നുമുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനയ്ക്കു മറുപടി നല്‍കി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകം മുഴുവന്‍ അറിയപ്പെടുന്നതാണെന്ന് അനുരാഗ് പറഞ്ഞു. തെക്കന്‍ നേപ്പാളിലെ തോറിയിലാണു രാമന്‍ ജനിച്ചത്. ഇന്ത്യയില്‍ അയോധ്യ എവിടെ എന്നതിലും തര്‍ക്കമുണ്ട്.

എന്നാല്‍ നേപ്പാളിലാണ് അയോധ്യ എന്നതില്‍ ഞങ്ങള്‍ക്ക് ഒരു തര്‍ക്കവുമില്ല. കഠ്മണ്ഡുവില്‍നിന്ന് 135 കിലോമീറ്റര്‍ സഞ്ചരിച്ചാലെത്തുന്ന ബിര്‍ഗുഞ്ചിനടുത്താണു ഹിന്ദുമത വിശ്വാസ പ്രകാരമുള്ള അയോധ്യ. ശ്രീരാമനു സീതയെ നല്‍കിയതു നേപ്പാളാണ്. വസ്തുതകള്‍ അപഹരിക്കപ്പെട്ടെന്നും അടിച്ചമര്‍ത്തപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒലിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. . അയോധ്യയിലെ സന്ന്യാസി സമൂഹവും വിമര്‍ശനമുയര്‍ത്തിയിരുന്നു.

Related Articles

Back to top button