IndiaLatest

രാജ്യത്ത് 5G വിപ്ലവം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനം അവതരിപ്പിക്കാനിരിക്കെ പുതിയ നെറ്റ്‍വര്‍ക്ക് നിലവില്‍ വരുന്നതോടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ ഉള്‍പ്പടെ വന്‍ വിപ്ലവമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്.2027ഓടെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളില്‍ 40 ശതമാനവും 5ജി ആയിരിക്കും ഉപയോഗിക്കുക. ആഗോളതലത്തില്‍ ഇത് 50 ശതമാനമായിരിക്കുമെന്ന് എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ 4ജിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഉപയോക്താക്കളില്‍ 68 ശതമാനവും 4ജിക്ക് കീഴിലാണ്. 2027ല്‍ 4ജി ഉപയോഗിക്കുന്നവരുടെ എണ്ണം 55 ശതമാനമായി കുറയും.നിലവില്‍ ആഗോളതലത്തില്‍ പ്രതിമാസ ഡാറ്റ ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Related Articles

Back to top button