IndiaLatest

ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി

“Manju”

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. നാല് അഭിഭാഷകരും നാല് ജുഡിഷ്യല്‍ ഓഫീസര്‍മാരുമാണ് പട്ടികയില്‍ ഉള്ളത്. അഭിഭാഷകന്‍ ബസന്ത് ബാലാജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് ഉള്‍പ്പടെ എട്ടു പേരെയാണ് കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. സെപ്റ്റംബര്‍ ഒന്നിന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്.

ജസ്റ്റിസ് ഡി. ശ്രീദേവിയുടെ മകന്‍ ബസന്ത് ബാലാജി, ശോഭ അന്നമ്മ ഈപ്പന്‍, സഞ്ജീത കെ അറയ്ക്കല്‍, ടി കെ അരവിന്ദ കുമാര്‍ ബാബു എന്നിവരെയാണ് ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇതിന് പുറമെ ജുഡീഷ്യല്‍ ഓഫീസര്‍മാരായ സി ജയചന്ദ്രന്‍, സോഫി തോമസ്, പി ജി അജിത് കുമാര്‍, സി എസ് സുധ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തു.
കൊളീജിയം ശുപാര്‍ശ ചെയ്ത നാല് അഭിഭാഷകരും വിവിധ കാലഘട്ടങ്ങളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ആയിരുന്നു. മദ്രാസ്, രാജസ്ഥാന്‍, അലഹബാദ്, ജാര്‍ഖണ്ഡ്, കൊല്‍ക്കട്ട ഹൈക്കോടതികളിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക സംബന്ധിച്ച ശുപാര്‍ശയും സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി.

Related Articles

Back to top button